ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 54

1 ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കേണമേ; അങ്ങേയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരേണമേ.

2 ദൈവമേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; എന്‍റെ വായിലെ വാക്കുകൾ ശ്രദ്ധിക്കേണമേ.

3 അഹങ്കാരികള്‍ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.

4 ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു; കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു.

5 കർത്താവ് എന്‍റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.

6 സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും; “യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.

7 കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0