ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 150

1 യഹോവയെ സ്തുതിക്കുവിൻ; ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്‍റെ ബലമുള്ള ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ.

2 ദൈവത്തിന്‍റെ വീര്യപ്രവൃത്തികൾ നിമിത്തം അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്‍റെ മഹിമാധിക്യത്തിനു തക്കവണ്ണം അവിടുത്തെ സ്തുതിക്കുവിൻ.

3 കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ; വീണയോടും കിന്നരത്തോടുംകൂടി അവിടുത്തെ സ്തുതിക്കുവിൻ.

4 തപ്പിനോടും നൃത്തത്തോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ.

5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ.

6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിക്കുവിൻ.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0