ബൈബിൾ · Indian Revised Version (Malayalam)

സങ്കീർത്തനങ്ങൾ 87

1 യഹോവ തന്‍റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു.

2 യഹോവ സീയോൻ്റെ പടിവാതിലുകളെ, യാക്കോബിന്‍റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.

3 ദൈവത്തിന്‍റെ നഗരമേ, നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ.

4 ഞാൻ എന്‍റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു.

5 ഇവനും അവനും അവിടെ ജനിച്ചു” എന്നു സീയോനെക്കുറിച്ച് പറയും; അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.

6 യഹോവ വംശങ്ങളെ എഴുതുമ്പോൾ: “ഇവൻ അവിടെ ജനിച്ചു” എന്നിങ്ങനെ എണ്ണും സേലാ.

7 “എന്‍റെ ഉറവുകൾ എല്ലാം ദൈവത്തിൽ ആകുന്നു” എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0